Site iconSite icon Janayugom Online

കാർഷിക സർവകലാശാലയിൽ സി അച്യുതമേനോന്റെ പ്രതിമ സ്ഥാപിച്ചു

കേരള കാർഷിക സർവകലാശാലയിൽ മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ പ്രതിമ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അനാച്ഛാദനം ചെയ്തു. പകരം വെക്കാനില്ലാത്ത കേരളത്തിന്റെ ശില്പിയാണ് ആദ്യ ഹരിത മുഖ്യമന്ത്രിയായ അച്യുതമേനോനെന്ന് മന്ത്രി പറഞ്ഞു. ലോകത്തോടൊപ്പം വളരാൻ കേരളത്തെ അദ്ദേഹം പ്രാപ്തരാക്കി. 1957ൽകേരളത്തിന്റെ ആദ്യ ധന‑കൃഷി മന്ത്രി ആയപ്പോൾ തന്നെ കാർഷിക കേരളം എങ്ങനെ രൂപപ്പെടുത്തണമെന്ന ധാരണ അദ്ദേഹത്തിനുണ്ടായിരുന്നെന്നും മന്ത്രി പറഞ്ഞു.

സർവകലാശാല ഭരണകേന്ദ്രത്തിന് മുന്നിലാണ് സി അച്യുതമേനോന്റെ അർധകായ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. റവന്യു മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍മന്ത്രി വി എസ് സുനില്‍കുമാറും പങ്കെടുത്തു. ശിൽപി പ്രേംജിയെ ചടങ്ങിൽ മന്ത്രി പി പ്രസാദ് പൊന്നാട അണിയിച്ചു ആദരിച്ചു. സർവകലാശാല വൈസ് ചാൻസലർ ഡോ. സി ചന്ദ്രബാബു സ്വാഗതവും രജിസ്ട്രാർ ഡോ. എ സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry:  stat­ue of C Achutha menon was erected
You may also like this video

Exit mobile version