ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗ്രാനൈറ്റില്‍ നിര്‍മിക്കുന്ന പ്രതിമ സ്ഥാപിക്കുന്നതു വരെ ഇവിടെ ഹോളോഗ്രാം പ്രതിമയുണ്ടായിരിക്കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23ന് ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്യും. ബ്രിട്ടീഷ് ചക്രവര്‍ത്തി ജോര്‍ജ് അഞ്ചാമന്റെ പ്രതിമയിരുന്ന സ്ഥലത്താണ് നേതാജിയുടെ പ്രതിമ സ്ഥാപിക്കുക. 1968ല്‍ ഈ പ്രതിമ നീക്കം ചെയ്തിരുന്നു. 23 അടി ഉയരത്തില്‍ നിര്‍മിക്കുന്ന പ്രതിമയ്ക്ക് ആറ് അടി വീതിയുമുണ്ടകും.
ENGLISH SUMMARY:Statue of Subhash Chandra Bose at India Gate
You may also like this video