ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് ഹൈക്കോടതി സ്റ്റേ. സുപ്രീം കോടതിയെ സമീപിക്കുന്നതിനായി പത്ത് ദിവസത്തെ താൽക്കാലിക സ്റ്റേ ആണ് അനുവദിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സിപിഐ(എം) നേതൃത്വവും എ രാജയും വ്യക്തമാക്കിയിരുന്നു. പരമാവധി പത്ത് ദിവസത്തെ കാലാവധിയാണ് സ്റ്റേക്ക് അനുവദിച്ചിരിക്കുന്നത്. അതിനുള്ളിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകണം.
സ്റ്റേ പുറപ്പെടുവിച്ചതോടെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ രാജയ്ക്ക് തടസം ഉണ്ടായേക്കില്ല. എന്നാൽ ഈ കാലയളവിൽ എംഎൽഎ എന്ന രീതിയിലുള്ള ആനുകൂല്യങ്ങളൊന്നും രാജയ്ക്ക് സ്വീകരിക്കാൻ സാധിക്കില്ല. നേരത്തെ മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് സമാനമായ നിയമപോരാട്ടത്തിനൊടുവിൽ സുപ്രീം കോടതിയിൽ നിന്ന് അനുകൂലവിധി നേടിയിരുന്നു.
അതേസമയം ഹൈക്കോടതി സ്റ്റേയുടെ പശ്ചാത്തലത്തില്‍ തടസ ഹര്‍ജിയുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിയില്‍ ഇടക്കാല ഉത്തരവ് ഉണ്ടാകുന്നതിനു മുമ്പ് തന്റെ വാദം കേള്‍ക്കണമെന്ന് ഹര്‍ജിയിലെ ആവശ്യം.
English Summary: Stay on verdict canceling Devikulam election
You may also like this video

