പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ് തടഞ്ഞ് ലാഹോർ ഹൈക്കോടതി. ഇമ്രാൻ ഖാനെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിനോട് നിർദ്ദേശിച്ചു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തിയതിനു പിന്നാലെ ലാഹോറിലെ തെരുവുകളിൽ പൊലീസും പാർട്ടി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയതിന്റെ പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ്. പൊലീസിനെ ഇമ്രാന്റെ വസതിക്ക് മുന്നില്‍ തടഞ്ഞ അനുയായികള്‍ ഉദ്യോഗസ്ഥരെ കല്ലും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിച്ചിരുന്നു.
ലാഹോറിലെ ഇമ്രാന്റെ വസതിക്ക് പുറമെ കറാച്ചിയിലും ഇസ്‌ലാമാബാദിലും റാവല്‍പിണ്ടിയിലും പാര്‍ട്ടി അനുയായികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് നിന്ന് ലഭിച്ച വിലകൂടിയ സമ്മാനങ്ങള്‍ സര്‍ക്കാരിന്റെ തോഷഖാന ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് നല്‍കാതെ സ്വന്തമായി വിനിമയം ചെയ്‌തെന്ന കേസിലാണ് ഇമ്രാനെ അറസ്റ്റ് ചെയ്യാനായി പൊലീസെത്തിയത്.
English Summary: lahore high court stays imran khan arrest
You may also like this video