പത്ത് അടി താഴ്ചയുള്ള ഓടയിലേക്ക് കുട്ടികളെ വലിച്ചെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുട്ടികളുടെ അമ്മയായ നീലത്തിന്റെ രണ്ടാം ഭര്‍ത്താവാണ് അറസ്റ്റിലായ ആശിഷ്. യുപിയിലെ നോയിഡയിലെ സെക്ടര്‍ 137ന് സമീപം പരസ് ടിയെറ സൊസൈറ്റിക്ക് അടുത്താണ് സംഭവം .അഞ്ചു വയസ്സിൽ താഴെയുള്ള ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയുമാണ് ആശിഷ് ഓടയിലേക്ക് വലിച്ചെറിഞ്ഞത്.എന്നാൽ, അതുവഴി പോവുകയായിരുന്ന ഡെലിവറി ജീവനക്കാർ ഓടയിൽ നിന്ന് കുട്ടികളുടെ കരച്ചിൽ കേട്ട് രക്ഷപ്പെടുത്തുകയായിരുന്നു.
കുട്ടികൾ സുരക്ഷിതരാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.ആശിഷിന് രണ്ടാനച്ഛൻ എന്ന നിലയിൽ കുട്ടികളോട് വിദ്വേഷമുണ്ടായിരുന്നുവെന്നും അവരെ കൂടെ താമസിപ്പിക്കാൻ ഇയാൾ ആഗ്രഹിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. കുട്ടികളുടെ അമ്മയായ നീലത്തെ മാർക്കറ്റിൽ കൊണ്ടുപോയി അവിടെയിരുത്തിയ ശേഷം ആശിഷ് വീട്ടിലേക്ക് മടങ്ങിയെത്തി കുട്ടികളെ ഓടയിലേക്ക് വലിച്ചെറിയുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയായ ആശിഷിനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി സെക്ടർ 142 പൊലീസ് സ്റ്റേഷൻ ഇൻ‑ചാർജ് സർവേഷ് ചന്ദ്ര പറഞ്ഞു.
