Site iconSite icon Janayugom Online

തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന 17കാരിയെ പീഡിപ്പിച്ചു; രണ്ടാനച്ഛന് ആറ് വർഷം കഠിന തടവും പിഴയും

courtcourt

തിരുവനന്തപുരത്ത് പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് ആറു വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും. വിളപ്പിൽശാല സ്വദേശിയായ 39കാരനാണ് അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി അഞ്ച് മാസം അധിക തടവു കൂടി അനുഭവിക്കണം.

2018 ഫെബ്രുവരി 20ന് ആണ് സംഭവം നടന്നത്. ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പ്രതി ഉപദ്രവിക്കുകയായിരുന്നു. കുട്ടി അമ്മയെവിവരം അറിയിച്ചു. തുടര്‍ന്ന് അമ്മ ചൈൽഡ് ലൈനിൽ പരാതി നൽകി. മുൻപും പല തവണ പ്രതി ഇത്തരം കൃത്യം ചെയ്യുന്നതിന്ശ്രമിച്ചിരുന്നതായി അതിജീവിത കോടതിയിൽ മൊഴി നൽകി.

 

Eng­lish Sum­ma­ry: step­fa­ther sex­u­al­ly assault­ed 17 year old girl
You may also like this video

Exit mobile version