Site iconSite icon Janayugom Online

ലിസ്റ്റിന്‍ സ്റ്റീഫനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കണം; സാന്ദ്ര തോമസ്

മലയാള സിനിമയിലെ ഒരു പ്രമുഖ താരത്തിനെതിരെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പേര് വെളിപ്പെടുത്താതെ നടത്തിയ വിമര്‍ശനത്തിൽ പ്രതികരണവുമായി സാന്ദ്ര തോമസ്. മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നായിരുന്നു നിർമാതാവ് പറഞ്ഞത്. കൊച്ചിയിലെ ഒരു സിനിമാ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ലിസ്റ്റിൻ സ്റ്റീഫൻ ഇക്കാര്യം പറഞ്ഞത്. മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പ്രസ്താവനയാണ് ലിസ്റ്റിൻ നടത്തിയിട്ടുള്ളതെന്ന് വിഷയത്തില്‍ സാന്ദ്ര പ്രതികരിച്ചു. മലയാളസിനിമയ്ക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ നടത്തുന്ന ലിസ്റ്റിൻ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്സ് അസോസിയേഷനില്‍ നിന്നും പുറത്താക്കണമെന്ന് സാന്ദ്ര തോമസ് വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

Exit mobile version