വിവാഹനിശ്ചയ ചടങ്ങില്‍ ചോറുകഴിച്ചു തീരും മുമ്പ് പായസം വിളമ്പിയതിനെ ചൊല്ലി കൂട്ടത്തല്ല്. തമിഴ്‌നാട്ടിലെ മയിലാടുതുറൈ സിര്‍കാഴി സൗത്ത് രഥ റോഡിലെ കല്യാണമണ്ഡപത്തിലാണ് പായസത്തിന്റെ പേരില്‍ തമ്മിലടി ഉണ്ടായത്. അതേസമയം സംഭവത്തില്‍ പൊലീസ് ഇടപെട്ടതോടുകൂടി ഇരുകൂട്ടര്‍ക്കും പരാതിയില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങിയെന്നാണ് വിവരം.
ചോറു കഴിച്ച് തീരുന്നതിന് മുമ്പ് പായസം വിളമ്പിയതാണ് വരന്റെ വീട്ടുകാരെ ചൊടിപ്പിച്ചത്. വരന്റെ ബന്ധുക്കള്‍ പായസത്തിന് രുചിയില്ലെന്ന് പറഞ്ഞാണ് തര്‍ക്കം തുടങ്ങിയത്. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ക്ക് നേരെ പായസം വലിച്ചെറിയുകയുമായിരുന്നു. ഇതാണ് പിന്നീട് കൂട്ടത്തല്ലായി മാറിയത്.
കൂട്ടത്തല്ലിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഭക്ഷണശാലയ്ക്കുള്ളിലെ മേശയും കസേരയുമെല്ലാം പരസ്പരം വലിച്ചെറിഞ്ഞ് തുടങ്ങിയ തല്ല് ഓഡിറ്റോറിയത്തിന് പുറത്തേക്കും കടന്നു.
English Summary:stew is served before the rice was finished; conflict At the engagement ceremony
You may also like this video