ഇന്ത്യൻ ആഭ്യന്തര ഓഹരി സൂചികകളില്‍ ഇടിവ് തുടരുന്നു. നിഫ്റ്റി 16,500ന് താഴേയ്ക്ക് പോയി. സെൻസെക്സ് 366.22 പോയിന്റ് ഇടിഞ്ഞു. 0.66 ശതമാനമാണ് നഷ്ടം. 55,102.68 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 108 പോയിന്റ് താഴേയ്ക്ക് പോയി. 0.65 ശതമാനമാണ് നഷ്ടം. 16498 പോയിന്റിലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. 1963 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1279 ഓഹരികളുടെ മൂല്യം കുത്തനെ ഇടിഞ്ഞു. 116 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല.
English Summary:Stock indices continue to decline
You may also like this video