Site iconSite icon Janayugom Online

ഓഹരി വിപണി സര്‍വകാല റെക്കോഡില്‍

ഓഹരി വിപണിയില്‍ റെക്കോഡ് കുതിപ്പ്. സെന്‍സെക്സ് 73,000വും നിഫ്റ്റി 22,000വും പിന്നിട്ടു. സെന്‍സെക്സ് 656 പോയിന്റ് ഉയര്‍ന്ന് 73,225ലും നിഫ്റ്റി 167 പോയിന്റ് നേട്ടത്തില്‍ 22,071ലുമാണ് വ്യാപാരം നടന്നത്. ഐടി ഓഹരികളില്‍ വിപ്രോ, എച്ച്‌സിഎല്‍ ടെക് എന്നീ കമ്പനികള്‍ മികച്ച നേട്ടമുണ്ടാക്കി.

സെന്‍സെക്സ് ഓഹരികളില്‍ വിപ്രോ മികച്ച നേട്ടമുണ്ടാക്കി. ഓഹരി വില 10 ശതമാനം വര്‍ധിച്ചു. ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക് എന്നിവയും നേട്ടമുണ്ടാക്കി. നിഫ്റ്റിയില്‍ ഐടി സൂചികയാണ് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്, 1.86 ശതമാനം. ഓയില്‍-ഗ്യാസ് സൂചിക 1.73 ശതമാനം കയറി. മീഡിയ സൂചിക 1.90 ശതമാനം നഷ്ടം രേഖപ്പെടുത്തി. അതേസമയം മെറ്റല്‍ സൂചിക 0.43 ശതമാനം ഇടിഞ്ഞു.

Eng­lish Sum­ma­ry: Stock mar­ket at all-time high
You may also like this video

Exit mobile version