Site icon Janayugom Online

ഓഹരി സൂചികകള്‍ റെക്കോര്‍ഡ് നേട്ടത്തില്‍

ഓഹരി സൂചികകള്‍ എക്കാലത്തെയും ഉയരംകുറിച്ച്‌ കുതിച്ചതോടെ ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തംമൂല്യം 260 ലക്ഷം കോടി മറികടന്നു. സെന്‍സെക്‌സ് 59,000വും നിഫ്റ്റി 17,600ഉം പിന്നിട്ട് പുതിയ റെക്കോഡ് ഉയരത്തിലെത്തിയതോടെയാണ് നിക്ഷേപമൂല്യത്തിലും കുതുപ്പുണ്ടായത്. ബിഎസ്‌ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികളും നേട്ടത്തിന്റെ പാതയില്‍ തന്നെയാണ്.

ബുധനാഴ്ചയിലെ വ്യാപാരത്തില്‍ ഐടിസിയാണ് സെന്‍സെക്‌സില്‍ കുതിപ്പില്‍ മുന്നിലെത്തിയത്. ഓഹരി വില 7.45ശതമാനം ഉയര്‍ന്ന് 232 നിലവാരത്തിലെത്തി. ഇന്‍ഡസിന്‍ഡ് ബാങ്ക് 7.33ശതമാനവും എസ്ബിഐ 3.39ശതമാനവും നേട്ടത്തിലാണ്.

ഈ വര്‍ഷം തുടക്കം മുതലുള്ള കണക്കെടുത്താല്‍ സെന്‍സെക്‌സിലെ നേട്ടം 24ശതമാനത്തോളമാണ്. ഉയര്‍ന്നത് 11,200 പോയന്റിലേറെ. നിഫ്റ്റിയാകട്ടെ 25.70ശതമാനവും നേട്ടമുണ്ടാക്കി.

ഒരുവര്‍ഷത്തിനിടെ സെന്‍സെക്‌സിലെ നേട്ടം 50ശതമാനത്തിലേറെയണ്.കഴിഞ്ഞ മാര്‍ച്ചിലെ തകര്‍ച്ചക്കുശേഷം നിക്ഷേപകരുടെ സമ്പത്തിലുണ്ടായ വര്‍ധന 159 ലക്ഷം കോടി (155.60ശതമാനം)യിലേറെ രൂപയാണ്.

Eng­lish Sum­ma­ry : Stock mar­ket in record prof­it today 16–09-21

You may also like this video :

Exit mobile version