Site icon Janayugom Online

ഓഹരി സൂചികകൾ നഷ്ടത്തിൽ

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു. സെൻസെക്‌സ് 127 പോയന്റ് താഴ്ന്ന് 58,177.76ലും നിഫ്റ്റി 14 പോയന്റ് നഷ്ടത്തിൽ 17,355.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിനിടെ 370 പോയന്റിന്റെ ചാഞ്ചാട്ടമാണ് സെൻസെക്‌സിലുണ്ടായത്.

റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്‌സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് വിപണിയുടെ കരുത്തുചോർത്തിയത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ, ടിസിഎസ്, ബജാജ് ഫിൻസർവ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. 

Eng­lish Sum­ma­ry : stock mar­ket today 13-09-2021

You may also like this video :

Exit mobile version