ഐപിഎല്‍ 15-ാം സീസണില്‍ നിന്നും ഇംഗ്ലണ്ട് സൂപ്പര്‍ താരം ബെന്‍ സ്റ്റോക്സ് പിന്മാറി. താരം പിന്മാറിയതോടെ സ്റ്റോക്സിന്റെ പേര് ഐപിഎല്‍ താര ലേലത്തില്‍ ഉള്‍പ്പെടുത്തില്ല. ഫെബ്രുവരി രണ്ടാം വാരത്തോടെയാണ് ഐപിഎല്‍ മെഗാതാരലേലം നടക്കുന്നത്. ആഷസ് പരമ്പരയില്‍ ഓസ്ട്രേലിയക്കെതിരെ ഏറ്റുവാങ്ങിയ വമ്പന്‍ തോല്‍വിയോടെയാണ് ഐപിഎല്ലില്‍ നിന്നും ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടിനൊപ്പം ബെന്‍ സ്റ്റോക്സ് പിന്മാറിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പരമ്പരയില്‍ 4–0 നാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. ന്യൂസിലന്‍ഡിനെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത ടെസ്റ്റ് മത്സരം.
2021ല്‍ ഐപിഎല്ലില്‍ വിരലിന് പരിക്കേറ്റതോടെ സ്റ്റോക്സിന് സീസണ്‍ നഷ്ടമായിരുന്നു. 2022 സീസണിലെ മെഗാ താര ലേലത്തിന് മുന്‍പായി ടീമില്‍ നിലനിര്‍ത്തുന്ന കളിക്കാരെ രാജസ്ഥാന്‍ റോയല്‍സ് പ്രഖ്യാപിച്ചപ്പോള്‍ അതില്‍ സ്റ്റോക്സിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. മൊയിന്‍ അലി, ജോസ് ബട്ട്‌ലര്‍ എന്നീ ഇംഗ്ലീഷ് കളിക്കാരെ മാത്രമാണ് ഫ്രാഞ്ചൈസികള്‍ ടീമില്‍ നിലനിര്‍ത്തിയത്.
ENGLISH SUMMARY:Stokes and Root withdrew from the IPL
You may also like this video