തിരുവനന്തപുരത്ത് ട്രെയിനിന് നേരെ കല്ലേറ്. ഇന്ന് രാത്രി ഏഴരയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട തിരുവനന്തപുരം-മംഗലൂരു ജംങ്ഷന്‍ 16604 നമ്പര്‍ മാവേലി എക്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. അതേസമയം ആരാണ് കല്ലെറിഞ്ഞതെന്ന് വ്യക്തമായിട്ടില്ല.
തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു കല്ലേറ്. ട്രെയിനിന്റെ എന്‍ജിനോട് ചേര്‍ന്ന് ലോക്കോ പൈലറ്റ് ഇരിക്കുന്ന ഭാഗത്തേക്കാണ് കല്ലേറുണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്. റെയില്‍വെ അധികൃതര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

