വെള്ളരിക്കുണ്ടിൽ വഴി തർക്കത്തിന്റെ പേരിൽ കൂട്ടത്തല്ല്. 6 പേർക്ക് പരിക്കേറ്റു. കൂട്ടത്തല്ലിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
അയൽവാസികൾ തമ്മിലാണ് നടുറോഡിൽ ഏറ്റുമുട്ടിയത്. പരിക്കേറ്റ നാലു പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ടുപേർ കാഞ്ഞങ്ങാട് മാവുങ്കാൽ സഞ്ജീവിനി ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കമ്പ്, വടി തുടങ്ങിയ മാരകായുധങ്ങൾ കൊണ്ടായിരുന്നു ആക്രമം.