Site iconSite icon Janayugom Online

ഗുജറാത്തില്‍ ആംആദ്മിയുടെ റോഡ് ഷോയിക്കിടെ കെജ്‌രിവാളിനുനേരെ കല്ലേറുണ്ടായി, പിന്നില്‍ ബിജെപി അണികളെന്ന്

ആംആദ്മിപാര്‍ട്ടി കണ്‍വീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ റോഡ് ഷോയ്ക്കിടെ അദ്ദേഹത്തിന് നേരെ കല്ലേറുണ്ടായി.തിങ്കളാഴ്ച ഗുജറാത്തിലെ സൂറത്ത് നഗരത്തിൽവെച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് കല്ലേറുണ്ടായത്.

ആംആദ്മി പാർട്ടിയുടെയും,ബിജെപിയുടേയും അനുയായികൾ തമ്മിൽ വാക്കേറ്റമുണ്ടായി.കെജ്‌രിവാളിന്റെ റോഡ്‌ഷോയിൽ വാഹനവ്യൂഹം കടന്നുപോകുമ്പോൾ ബിജെപി പ്രവർത്തകർ മോഡി,മോഡി എന്ന് വിളിച്ചതിനെത്തുടർന്ന് കതർഗാം പ്രദേശത്ത് വൈകുന്നേരമാണ് സംഭവം.റോഡ്‌ഷോ കടന്നുപോകുമ്പോൾ കല്ലേറുണ്ടായതായി കെജ്‌രിവാൾ പറഞ്ഞു.

സിഎപിഎഫ്ക്കൊപ്പം 4 കിലോമീറ്റർ റോഡ് ഷോയിൽ കെജ്‌രിവാളിന് ഇസഡ് പ്ലസ് സുരക്ഷ നൽകിയിരുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സോൺ‑3) പിനാകിൻ പർമർ പറഞ്ഞു.റാലി സമാധാനപരമായി കടന്നുപോയി.കല്ലെറിഞ്ഞ സംഭവവും ഉണ്ടായിട്ടില്ല.പാർട്ടി പ്രവർത്തകർ തമ്മിൽ ചെറിയ വാക്കേറ്റമുണ്ടായെങ്കിലും പോലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചു,അദ്ദേഹം പറഞ്ഞു. 

എഎപിയുടെ റോഡ് ഷോപോകുമ്പോള്‍ പരസ്യമായിട്ടാണ് ബിജെപിയുടെ പ്രവര്‍ത്തകര്‍ ഞങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞത്.കഴിഞ്ഞ 27 വർഷമായി അവർ എന്തെങ്കിലും ജോലി ചെയ്തിരുന്നെങ്കിൽ കല്ലെറിയേണ്ടി വരില്ലായിരുന്നു .അവരുടെ വൈദ്യുതി ബില്ലുകൾ എഴുതിത്തള്ളുന്നതും, കുട്ടികളെ പഠിപ്പിക്കുന്നതും, കല്ലുകൾക്ക് പകരം പൂക്കൾ നൽകുന്നതും കെജ്‌രിവാളാണെന്ന് അവരോട് പറയാൻ ആഗ്രഹിക്കുന്നതായി എഎപിയുടെ ദേശീയ കൺവീനർ കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.

നല്ല സമൂഹംഉണ്ടാക്കാനാണ് താൻ ഇവിടെയെത്തിയതെന്നും ഗുണ്ടാപ്രചാരണത്തിൽ ഏർപ്പെടരുതെന്നും കെജ്രിവാൾ പറഞ്ഞു.എഎപി പ്രവര്‍ത്തകര്‍ ദേശസ്‌നേഹികളാണ്,സത്യസന്ധരായ ആളുകൾആണ്.ഞാൻ വിദ്യാസമ്പന്നനാണ്, നിങ്ങൾക്കായി സ്കൂളുകൾ നിർമ്മിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
ഗുജറാത്തിലെ 182 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 1,5 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കും.വോട്ടെണ്ണൽ ഡിസംബർ 8 ന് നടക്കും.

Eng­lish Summary:
Stones pelt­ed at Kejiri­w­al dur­ing Aam Aad­mi’s road­show in Gujarat, BJP behind him

You may also like this video:

Exit mobile version