Site iconSite icon Janayugom Online

പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നത് പോളണ്ട് നിർത്തണം; മുന്നറിയിപ്പുമായി ഇന്ത്യ

പോളണ്ടിന് കര്‍ശന മുന്നറിയിപ്പുമായി ഇന്ത്യ.പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നത് പോളണ്ട് നിർത്തണമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ മുന്നറിയിപ്പ് നല്‍കി. യുക്രെയ്ൻ – റഷ്യ സംഘർഷത്തിനിടെ റഷ്യയുമായി വ്യാപാരബന്ധം തുടർന്നുവെന്ന കാരണത്താൽ ഇന്ത്യയെ ലക്ഷ്യം വയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. പോളണ്ടിനോട് വിഷയത്തിൽ ശക്തമായ ആശങ്കകൾ ഉന്നയിച്ച ജയശങ്കർ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് നേരിട്ടോ അല്ലാതെയോ പിന്തുണ നൽകുന്നതിനെതിരെയാണ് മുന്നറിയിപ്പ് നൽകിയത്. പോളിഷ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റാഡോസ്ലാവ് സിക്കോർസ്‌കിയുമായുള്ള ന്യൂഡൽഹിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ജയശങ്കർ ഇന്ത്യയുടെ ആശങ്കകൾ ഉന്നയിച്ചത്. 

Exit mobile version