Site iconSite icon Janayugom Online

ബൈറോൺ കൊടുങ്കാറ്റ്; ഗസ്സയിൽ കുഞ്ഞുങ്ങളുൾ​പ്പടെ 14 മരണം

ഗസ്സയിൽ ദുരിതം വിതച്ച ബൈറോൺ ശൈത്യ കൊടുങ്കാറ്റിൽ നാല് പേർ മരണപ്പെടുകയും നിരവധി ​പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശക്തമായ മഴയും കാറ്റും കാരണം ടെന്റ് തകർന്ന് വീണ് അഞ്ച് പേരാണ് മരണപ്പെട്ടത്. യുദ്ധത്തിൽ തകർന്ന കെട്ടിടത്തിന്റെ മതിൽ ടെന്റിലേക്ക് വീണ് രണ്ട് പേർ മരിച്ചു. അതിശൈത്യത്തെ തുടർന്ന് തണുത്തുറഞ്ഞ പിഞ്ചുകുട്ടികളും മരണ​പ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം അതിശൈത്യത്തെ തുടർന്ന് ഖാൻ യൂനിസിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു.

ഗസ്സയിൽ കനത്ത മഴയും ആലിപ്പഴ വർഷവുമുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. നിരവധി സ്ഥലങ്ങളിൽ അഭയം തേടിയ 850,000 ഫലസ്തീനികൾക്ക് കടുത്ത ഭീഷണി സൃഷ്ടിക്കും. യുദ്ധത്തിൽ വീടുകൾ തകർന്ന ഫലസ്തീനികൾ നിലവിൽ താൽകാലിക ടെന്റുകളിലാണ് താമസിക്കുന്നത്. എന്നാൽ നിരന്തരമായി ടെന്റുകൾ തകരുന്നതും കൊടും തണുപ്പും കനത്ത മഴയിലും ആളുകളെ പാലായനം ചെയ്യാൻ നിർബന്ധിപ്പിക്കുകയാണ്.

Exit mobile version