ബിഹാറിലുണ്ടായ ശക്തമായ കൊടുങ്കാറ്റിലും മിന്നലിലും 33 പേർ മരിച്ചതായി അധികൃതർ. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു.
ദുരന്തം വിശകലനം ചെയ്ത ശേഷം മറ്റുള്ളവർക്കും സാമ്പത്തികസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് കൊടുങ്കാറ്റിന് തുടക്കമായത്. നിരവധി വീടുകള്‍ക്കും കൃഷി സ്ഥലങ്ങൾക്കും വ്യാപകനാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ബിഹാറിലെ കതിഹാർ പ്രദേശത്താണ് കൊടുങ്കാറ്റ് ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത്. സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രഖ്യാപനങ്ങളും നടക്കുന്നുണ്ട്.
English summary;Storm in Bihar; Death toll rises to 33
You may also like this video;