Site iconSite icon Janayugom Online

മ്യൂസിയം ലൈം ഗികാതിക്രമക്കേസ്; മറ്റ് വീടുകളിലും അപരിചിതന്‍ എത്തി, കൂടുതല്‍ ദൃശ്യങ്ങള്‍

മ്യൂസിയം ലൈംഗികാതിക്രമ കേസിൽ പൊലീസ് ഒരാളെ ചോദ്യം ചെയ്യുന്നു. പ്രതിയെന്ന് സംശയിക്കുന്നയാളെയാണ് പൊലീസ് വിളിച്ചു വരുത്തിയത്. ഇയാള്‍ മറ്റു വീടുകളിൽ കയറിയതായി തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ശാസ്തമംഗലത്തെ വീട്ടിലുമെത്തിയ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുറവൻകോണത്തെ വീട്ടിലെത്തിയ അതേ പ്രതിയാണ് ഇയാൾ എന്നാണ് സൂചന. അമ്പലമുക്കിലെ വീട്ടിലും സമാനമായ രീതിയിൽ അപരിചിതനെത്തിയാതായി സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ കിട്ടിയിരുന്നു.വീട്ടുകാർ പേരൂർക്കട പൊലീസിന് പരാതി നൽകി. മ്യൂസിയം സംഭവവുമായി ബന്ധപ്പെട്ട പ്രതിയാണോ ഇതെന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. 

Eng­lish Summary:Stranger attack in Muse­um road, more cctv footage
You may also like this video

Exit mobile version