Site iconSite icon Janayugom Online

സിനിമാ ചിത്രീകരണത്തിനിടെ തെരുവുനായയുടെ ആക്രമണം; അസോസിയേറ്റ് ക്യാമറമാന് കടിയേറ്റു

മേത്തോട്ടുതാഴെ സിനിമാ ചിത്രീകരണത്തിനിടെ അസോസിയേറ്റ് ക്യാമറമാനെ തെരുവുനായ കടിച്ചു. കടിയേറ്റ ജോബിന്‍ ജോണ്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ എത്തി ചികിത്സ നേടി.

നഗരപരിധിയിലെ വിവിധ ഇടങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമായി തുടരുകയാണ്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സിനിമാ ചിത്രീകരണത്തിനിടെ അസോസിയേറ്റ് ക്യാമറമാനെ തെരുവുനായ കടിച്ചത്. ദാസേട്ടന്റെ സൈക്കിള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ചിത്രീകരണത്തിനിടെ നായ പുറകിലൂടെ വന്ന് കടിക്കുകയായിരുന്നു. കടിച്ച നായ പിന്നീട് ഓടി പോവുകയായിരുന്നു.

Eng­lish Summary:Stray dog ​​attack dur­ing movie shoot; The asso­ciate was bit­ten by the camera
You may also like this video

YouTube video player
Exit mobile version