Site iconSite icon Janayugom Online

തെരുവ് നായ ആക്രമണം: അഞ്ചുവയസുകാരി കൊല്ല പ്പെട്ടു

മധ്യപ്രദേശിലെ ഖര്‍ഗോണ്‍ ജില്ലയില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ അഞ്ച് വയസുകാരി മരിച്ചു. കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ സോണിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അമിത രക്തസ്രാവം മൂലമാണ് മരണത്തിന് കീഴടങ്ങിയത്.
ബേഡിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബകാവ ഗ്രാമത്തിലാണ് സംഭവം. തൊട്ടടുത്തുള്ള കടയില്‍ സാധനം വാങ്ങുവാനായി പോവുകയായിരുന്ന സോണിയയെ അര ഡസനോളം നായ്ക്കള്‍ കൂട്ടത്തോടെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു.
കൂലിപ്പണിക്കാരനായ പിതാവ് ജോലിക്ക് പോയ സമയത്താണ് മകളെ നായ്ക്കള്‍ ആക്രമിച്ചത്.
കരച്ചില്‍കേട്ട് പ്രദേശവാസികള്‍ എത്തി നായ്ക്കളെ ഓടിച്ചപ്പോഴേക്കും കുട്ടിയ്ക്ക് കഴുത്തിലും ശരീരത്തിലുമായി നിരവധി പരിക്കുകള്‍ ഏറ്റിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ തീവ്രശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. 

Eng­lish Sum­ma­ry: Stray dog ​​attack: Five-year-old girl ki lled

You may like this video also

YouTube video player
Exit mobile version