സംസ്ഥാനത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം. നെടുമ്പാശ്ശേരിക്കടുത്ത് ചെങ്ങമനാട് നെടുവന്നൂരിൽ വയോധികനുൾപ്പെടെ രണ്ട് പേര്‍ക്ക് കടിയേറ്റു. റോഡിലൂടെ നടന്ന് ലോട്ടറി വില്പനക്ക് പോവുകയായിരുന്ന വയോധികനെയും, വീടിന് മുന്നിൽ കാർ കഴുകുകയായിരുന്ന ടാക്സി ഡ്രൈവറെയുമാണ് നായ് കടിച്ചത്. ആഴത്തിൽ മുറിവേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രാഥമിക കുത്തിവെപ്പിന് ശേഷം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പ് നൽകി.
സമീപത്തെ ഏതാനും വളർത്തുമൃഗങ്ങൾക്കും നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. നെടുവന്നൂർ സ്വദേശികളായ കരുവേലിപറമ്പിൽ ജോർജ് (66), മടപ്പാട്ട് വീട്ടിൽ എം.എച്ച്. ഹനീഫ എന്നിവർക്കാണ് കടിയേറ്റത്. 200 മീറ്ററോളം ദൂരത്തിലാണ് ഇരുവരുടെയും വീടുകൾ. പതിവ് പോലെ ചൊവ്വാഴ്ച പുലർച്ചെ ലോട്ടറി വിൽപ്പനക്കിറങ്ങിയ ജോർജിനെ 6.40ഓടെ നെടുവന്നൂർ ചെറിയ നമസ്ക്കാര പള്ളിക്ക് സമീപത്തുവെച്ചാണ് നായ കടിച്ചത്.
English Summary: Stray dog attack
You may also like this video