കണ്ണൂര്‍ വളപട്ടണത്ത് രണ്ടുവയസുകാരിയെ തെരുവുനായ കടിച്ചു. ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ റെസ്റ്റിയെ ആണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് തെരുവുനായ കടിച്ചത്. പുറത്തുകടിയേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഴ്ചകള്‍ക്ക് മുമ്പാണ് തെരുവുനായയുടെ ആക്രമണത്തില്‍ പതിനൊന്നുവയസുകാരനായ നിഹാല്‍ മരിച്ചത്.
English Summary: stray dog attack in kannur
You may also like this video