Site icon Janayugom Online

തെരുവുനായയുടെ ആക്രമണം; ഏഴ് വയസുകാരന് ദാരുണാന്ത്യം

തെരുവുനായയുടെ ആക്രമണത്തില്‍ മധ്യപ്രദേശില്‍ ഏഴ് വയസുകാരന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ഏഴ് വയസുകാരനായ ഋതിക് ഭാമേറെയാണ് മരണപ്പെട്ടത്. നിഷാന്ത്പുരിലെ ഒറ്റപ്പെട്ട പ്രദേശത്താണ് രാത്രി പതിനൊന്നോടെ കുട്ടി ആക്രമണത്തിന് ഇരയായത്. വീട്ടില്‍ കുട്ടിയെ കാണാതായതോടെയാണ് മാതാപിതാക്കള്‍ പ്രദേശത്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ തൊഴിലാളികളാണ്. 

Eng­lish Summary:Stray dog attack, 7 year old boy died
You may also like this video

Exit mobile version