Site iconSite icon Janayugom Online

തെരുവുനായയുടെ ആക്രമണം; പത്രവിതരണക്കാരന് ഗുരുതര പരിക്ക്

തെരുവുനായയുടെ ആക്രമണത്തില്‍ പത്രവിതരണക്കാരന് ഗുരുതരമായി പരിക്കേറ്റു. പുന്നല പ്രീജാഭവനിൽ എം എൻ പുഷ്പാംഗദ (72) നാണ് പരിക്കേറ്റത്. പുന്നല ജങ്ഷനിൽ ആയിരുന്നു സംഭവം. പുഷ്പാംഗദനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുഷ്പാംഗദൻ വിതരണത്തിനായി പത്രക്കെട്ട് എടുക്കാൻ ജങ്ഷനിൽ എത്തിയതായിരുന്നു. ഓടിയെത്തിയ നായയുടെ ആക്രമണത്തില്‍ ശരീരമാസകലം പരിക്കേറ്റു. കൈകാലുകളിൽ ആഴത്തിൽ മുറിവേറ്റിരുന്നു. രക്തംവാർന്ന് സാരമായി പരിക്കേറ്റ പുഷ്പാംഗദനെ നാട്ടുകാരാണ് രക്ഷപ്പെടുത്തി പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Exit mobile version