Site icon Janayugom Online

തെരുവുനായ്ക്കളുടെ ശല്യം: തോക്കുമായി കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കി പിതാവ്

കാസര്‍കോട് തെരുവ്നായകളുടെആക്രമണം ഭയന്ന് റോഡില്‍ കുട്ടികള്‍ക്ക് സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി. കാസര്‍കോട് ജില്ലയിലെ ഹദാദ് നഗറിലാണ് സംഭവം. കഴിഞ്ഞ ദിവസം മദ്രസയിലേക്ക് പോകുന്ന ഒരു കുട്ടിയെ തെരുവുനായ കടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ രക്ഷിതാവായ സമീര്‍ കുട്ടികളെ സുരക്ഷിതമായി എത്തിക്കാൻ എയര്‍ ഗണ്ണുമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്.

13 കുട്ടികള്‍ മദ്രസയിലോക്ക് പോകുമ്പോള്‍ അവര്‍ക്ക് മുന്നില്‍ തോക്കും പിടിച്ച് പോകുന്ന രക്ഷിതാവിനെയാണ് വീഡിയോയില്‍ കാണാൻ കഴിയുന്നത്.

Eng­lish Sum­ma­ry: Stray dog nui­sance: Father defends chil­dren with gun
You may also like this video

Exit mobile version