Site icon Janayugom Online

വൈക്കത്ത് യാത്രാക്കാരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ

rabies in dog

വൈക്കത്ത് യാത്രാക്കാരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മുഖത്തും വയറിലുമൊക്കെയായി 10 പേരെയാണ് തെരുവ് നായ ആക്രമിച്ചത്. രാവിലെ 7.30 ഓടെ പാല് വാങ്ങാൻ പോയ ഏറ്റുമാനൂർ എസ്.ഐ മാത്യൂ പോളിനാണ് ആദ്യം നായയുടെ കടിയേറ്റത്. തുടർന്ന് റോഡിലൂടെ പോവുകയായിരുന്ന മറ്റ് നിരവധി യാത്രക്കാരെയും നായ ആക്രമിച്ചിരുന്നു. പേ വിഷബാധയേറ്റ തെരുവുനായ നിരവധി വളർത്തു നായകളെയും കടിച്ചിട്ടുണ്ട്.

തിരുവല്ലയിലെ ലാബിൽ നടന്ന പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം വൈക്കം വെച്ചൂരിലും പേ വിഷബാധയുള്ള തെരുവ് നായ നിരവധി ആളുകളെ കടിച്ച് പരിക്കേല്പിച്ചിരുന്നു.

Eng­lish Sum­ma­ry : stray dog that attacked pas­sen­gers infect­ed with rabies
You may also like this video

Exit mobile version