Site iconSite icon Janayugom Online

കോട്ടയത്ത് ഏഴ് പേരെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ

കോട്ടയം പാമ്പാടിയില്‍ നാട്ടുകാരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ. നായ പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്നാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം. വീട്ടില്‍ കിടന്നുറങ്ങിയ കുട്ടിയെ ഉള്‍പ്പെടെ ഏഴ് പേരെയാണ് ഇന്നലെ തെരുവുനായ ആക്രമിച്ചത്. വെള്ളൂര്‍ കാലായില്‍ രാജു (64), പാറയ്ക്കല്‍ നിഷ സുനില്‍ (43), പതിനെട്ടില്‍ സുമി വര്‍ഗീസ് (35), മകന്‍ ഐറിന്‍ (10), പാറയില്‍ സെബിന്‍ (12), കൊച്ചഴത്തില്‍ രതീഷ് (37), സനന്ദ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളൂര്‍ കവലയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. നായ മുറ്റത്തുനിന്നവരെയും വീട്ടിനുള്ളിലിരുന്നവരെയും വഴിയെ നടന്നുപോയവരെയും കടിച്ചശേഷം ഓടിപ്പോയി. പിന്നീട് നായയെ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു.

Eng­lish Sum­ma­ry: A stray dog that attacked sev­en peo­ple in Kottayam
You may also like this video

 

Exit mobile version