ഗോവ പോണ്ടയിലെ ദുർഗാഭട്ടിൽ തെരുവുനായ ആക്രമണത്തില്‍ ഒന്നര വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. അനബിയ ഇഷാഖ് മുല്ലയാണ് മരിച്ചത്. വീട്ടിൽ നിന്ന് ഗേറ്റിന് പുറത്തേക്ക് കടന്ന കുഞ്ഞിനെ തെരുവ് നായ്ക്കൾ കടിച്ചുകൊണ്ട് പോകുകയായിരുന്നു. കുഞ്ഞിന്‍റെ മൃതദേഹം വീട്ടില്‍ നിന്ന് 25 മീറ്റർ അകലെ നിന്നാണ് കണ്ടെത്തിയത്. ഈ അടുത്ത കാലത്തായി ഗോവയിൽ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമാണ്. തെക്കൻ ഗോവയിലെ തീരദേശ മേഖലയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് നേരെയും തെരുവുനായ്ക്കളുടെ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
തെരുവുനായ ആക്രമണം; ഗോവയിൽ ഒന്നര വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

