Site iconSite icon Janayugom Online

കാവാലത്ത് തെരുവ് നായയുടെ അക്രമം

കാവാലത്ത് തെരുവ് നായയുടെ അക്രമം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുള്ള കുട്ടിയെ കടിച്ചുപറിച്ചു. പതിനൊന്നാം വാർഡ് ചെന്നാട്ട് വീട്ടിൽ പ്രദീപിന്റെ മകൻ തേജസിനാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ തലയിലും കണ്ണിലും കയ്യിലും വയറിലും കടിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. 

ഈ കുട്ടിയെ കടിക്കുന്നതിനു മുൻപ് മറ്റൊരു പെൺകുട്ടിയെയും റോഡിൽ വെച്ച് പട്ടി കടിക്കാൻ ശ്രമിച്ചു. കുട്ടിയുടെ വസ്ത്രം കടിച്ചു വലിച്ചുകീറി. കാവാലം ഭാഗത്ത് തെരുവ് നായയുടെ ശല്യം രൂക്ഷമാണ്. റോഡ് സൈഡിലൊക്കെ നായ്ക്കൾ അലഞ്ഞുതിരിഞ്ഞ് നടക്കുകയാണെന്ന് പരാതി ഉയരുന്നു.

Exit mobile version