യുവാവിന്റെ കുടലില്‍നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് ജീവനുള്ള പാറ്റയെ. മൂന്ന് സെന്റീമീറ്റര്‍ വലിപ്പമുള്ള പാറ്റയെയാണ് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ജീവനോടെ കണ്ടെത്തിയത്. 23 കാരന്റെ ചെറുകുടലില്‍നിന്ന് വസന്ത് കുഞ്ചിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തി പാറ്റയെ ജീവനോടെ പുറത്തെടുത്തത്. നൂതന എൻഡോസ്കോപ്പിക് ടെക്നിക്കുകൾ ഉപയോഗിച്ചാണ് 10 മിനിറ്റ് നീണ്ട ഈ നടപടിക്രമം നടത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
തെരുവ് ഭക്ഷണം കഴിച്ചതിനുിപിന്നാലെ കഠിനമായ വയറുവേദന, ഭക്ഷണം ദഹിക്കുന്നതിലെ ബുദ്ധിമുട്ട്, തുടർച്ചയായി മൂന്ന് ദിവസം വയറു വീർക്കുക എന്നിവ അനുഭവപ്പെട്ടതായി യുവാവ് പറയുന്നു. തുടര്‍ന്ന് നടത്തിയ എൻഡോസ്കോപ്പിയിലാണ് ചെറുകുടലില്‍ പാറ്റയെ കണ്ടെത്തിയത്.
ഭക്ഷണത്തിലൂടെയാകാം പാറ്റ വയറ്റിനുള്ളിലെത്തിയതെന്ന് ഡോക്ടര്‍മാര്‍ അനുമാനിക്കുന്നു. കണ്ടെത്താൻ വൈകിയിരുന്നെങ്കില്‍ പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് കാരണമായേക്കാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.