Site iconSite icon Janayugom Online

അഞ്ചു വയസുകാരിയെ ആക്രമിച്ച് തെരുവുനായ; മുഖത്തും കൈകാലുകളിലും പരിക്ക്

വർക്കലയിൽ മദ്രസയിൽ നിന്നും വരുന്നതിനിടെ അഞ്ച് വയസുകാരിയെ തെരുവുനായ ക്രൂരമായി ആക്രമിച്ചു. വെട്ടൂരിലെ ഷെഹീർ- ആമിന ദമ്പതികളുടെ മകളെയാണ് ആക്രമിച്ചത്. മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് സംഭവം.

മുഖത്തും കൈകാലുകളിലും നായയുടെ ആക്രമണത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ നായ പിടിവിടാതെ നിൽക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ കല്ലെറിഞ്ഞ് നായയെ വിരട്ടി ഓടിക്കുകയായിരുന്നു. വർക്കല താലൂക്ക് ആശുപത്രിയിൽ കുട്ടിക്ക് ചികിത്സ നൽകി.

Exit mobile version