Site iconSite icon Janayugom Online

കൂളിമാട് പാലം തകർന്ന സംഭവത്തിൽ വീഴ്ച്ച കണ്ടെത്തിയാൽ കർശന നടപടി; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് കൂളിമാട് പാലം തകർന്നതിൽ വീഴ്ച്ച കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കൂളിമാട് പാലത്തെ പാലാരിവട്ടം പാലവുമായി താരതമ്യപ്പെടുത്താനാകില്ല.

പാലാരിവട്ടം പാലത്തിന്റെ ഹാം​ഗ് ഓവർ പലർക്കും മാറിയിട്ടില്ല. അതുകൊണ്ടാണ് അനാവശ്യമായ പ്രതികരണങ്ങൾ നടത്തുന്നത്. കൂളിമാട് പാലം തകർന്നതിൽ വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ട് വന്നതിന് ശേഷം കൂടുതൽ പ്രതികരണം നടത്താമെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് കൂളിമാട് പാലത്തിന്റെ അപകടത്തിന് കാരണം യന്ത്രത്തകരാറെന്ന് കിഫ്ബി വെളിപ്പെടുത്തിയിരുന്നു. അപകടത്തിന് കാരണം ഗർഡർ ഉയർത്താൻ ശ്രമിച്ച ഹൈഡ്രോളിക് ജാക്കികളുടെ തകരാറാണ്. നിർമാണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ ഗുണ നിലവാരത്തിലോ നടപടിക്രമങ്ങളിലോ വീഴ്ചയില്ലെന്നും കിഫ്ബി പറഞ്ഞിരുന്നു.

Eng­lish summary;Strict action in case of col­lapse in Kooli­mad bridge; Min­is­ter Muham­mad Riyaz

You may also like this video;

Exit mobile version