Site iconSite icon Janayugom Online

വ്യാജ പ്രചാരണത്തില്‍ കര്‍ശന നടപടി; സംസ്ഥാനത്ത് 12 പേര്‍ക്കെതിരെ കേസ്

casecase

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കുംവിധം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തട്ടിപ്പാണെന്ന രീതിയില്‍ വ്യാജപ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലപ്പുറം, എറണാകുളം സിറ്റി, തൃശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ടു വീതവും തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഒന്നുവീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് തടസമാകും വിധം വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്താന്‍ സാമൂഹിക മാധ്യമങ്ങളില്‍ വിപുലമായ നിരീക്ഷണം നടത്തുന്നുണ്ട്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള മീഡിയ മോണിറ്ററിങ് സെല്ലുകളും പൊലീസും ശക്തമായ നിരീക്ഷണം നടത്തിവരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് പൊലീസിന്റെ സമൂഹ മാധ്യമ നിരീക്ഷണസംഘങ്ങള്‍ക്ക് വിവരം നല്‍കാം.

വാട്‌സ്ആപ്പ് നമ്പരുകള്‍
സൈബര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് — 9497942700, തിരുവനന്തപുരം സിറ്റി — 9497942701, തിരുവനന്തപുരം റൂറല്‍ — 9497942715, കൊല്ലം സിറ്റി — 9497942702, കൊല്ലം റൂറല്‍ — 9497942716, പത്തനംതിട്ട — 9497942703, ആലപ്പുഴ — 9497942704, കോട്ടയം — 9497942705, ഇടുക്കി — 9497942706, എറണാകുളം സിറ്റി — 9497942707, എറണാകുളം റൂറല്‍ — 9497942717, തൃശൂര്‍ സിറ്റി — 9497942708, തൃശൂര്‍ റൂറല്‍ — 9497942718, പാലക്കാട് — 9497942709, മലപ്പുറം — 9497942710, കോഴിക്കോട് സിറ്റി — 9497942711, കോഴിക്കോട് റൂറല്‍ — 9497942719, വയനാട് — 9497942712, കണ്ണൂര്‍ സിറ്റി — 9497942713, കണ്ണൂര്‍ റൂറല്‍ — 9497942720, കാസര്‍കോട് — 9497942714, തിരുവനന്തപുരം റെയ്ഞ്ച് — 9497942721, എറണാകുളം റെയ്ഞ്ച് — 9497942722,തൃശൂര്‍ റെയ്ഞ്ച് — 9497942723, കണ്ണൂര്‍ റെയ്ഞ്ച് — 9497942724.

Eng­lish Summary:Strict action on false pro­pa­gan­da; Case against 12 peo­ple in the state

You may also like this video

Exit mobile version