Site iconSite icon Janayugom Online

രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണം: എഐവൈഎഫ്

വയനാട് പാർലിമെന്റ് മെമ്പറും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് അക്രമിച്ച നടപടി അപലപിക്കപ്പെടേണ്ടതും ജനാധിപത്യ വിരുദ്ധവുമാണ്. എം പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ ഉയർത്തിപ്പിടിച്ച വിഷയം യഥാർത്ഥത്തിൽ ഒരു വിദ്യാർത്ഥി സംഘടന ഏറ്റെടുക്കേണ്ട വിഷയമല്ല. ഇക്കാര്യത്തിൽ കരുതിക്കൂട്ടി പ്രകോപനം ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടായ ട്ടുണ്ടോ എന്ന് അന്വേഷിക്കണം. 

പ്രതിഷേധങ്ങളുടെ ഭാഗമായി ജനപ്രതിനിധികളുടെ ഓഫീസും രാഷ്ട്രീയ പാർട്ടികളുടെ ഓഫീസും അക്രമിക്കുന്നത് ജനാധിപത്യ സംവിധാനത്തിൽ അംഗീകരിക്കാൻ കഴിയാത്തതും എതിർക്കപ്പെടേണ്ടതുമാണ്. എന്നാൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചതിന്റെ പേരിൽ കേരളത്തെ കലാപ ഭൂമിയാക്കാനുള്ള കോൺഗ്രസ് — യൂത്ത് കോൺഗ്രസ് ശ്രമവും ഒട്ടും അംഗീകരിക്കാൻ കഴിയുന്നതല്ല. 

കേരളത്തിന്റെ സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവർക്കും ഒരേപോലെ ബാധ്യതയുണ്ട്. വയനാട്ടിൽ എംപിയുടെ ഓഫീസ് അക്രമിക്കാൻ നേതൃത്വം കൊടുത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും ആവശ്യപ്പെട്ടു.

Eng­lish Summary:Strict action should be tak­en against those who attacked Rahul Gand­hi’s office: AIYF
You may also like this video

Exit mobile version