കുവൈത്തിലെ വിവാഹ വേദികളിൽ പുകവലിക്ക് സാമൂഹികകാര്യ മന്ത്രാലയം വിലക്കേർപ്പെടുത്തി. മന്ത്രാലയത്തിൻ്റെ മേൽനോട്ടത്തിലുള്ള വിവാഹ ഹാളുകളിൽ എല്ലാതരം പുകവലികളും നിരോധിച്ചുകൊണ്ടുള്ള സർക്കുലറാണ് അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അൽ അജ്മി പുറപ്പെടുവിച്ചത്.
2015ൽ ഭേദഗതി ചെയ്ത പരിസ്ഥിതി സംരക്ഷണ നിയമത്തോട് സംയോജിച്ചാണ് ഈ പുതിയ നിയമം. നിയമപ്രകാരം എല്ലാ രൂപത്തിലുള്ള പുകയില ഉൽപന്നങ്ങളുടെ ഉപയോഗവും വിലക്കിയിട്ടുണ്ടെന്നും, നിയമലംഘനങ്ങൾക്ക് കർശന നടപടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

