സംസ്ഥാനത്തെ വ്യാജ ഡീസൽ ഉപയോഗം തടയാൻ കർശന പരിശോധന നടത്താൻ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. വ്യവസായ ആവശ്യത്തിനു മാത്രം ഉപയോഗിക്കേണ്ട ഗുണ നിലവാരം കുറഞ്ഞതും അപകടസാധ്യതയുള്ളതുമായ വ്യാജ ഡീസൽ സംസ്ഥാനത്തെ ചില സ്ഥലങ്ങളിൽ വാഹനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണിത്.
ഇന്ധനക്കമ്പനി പ്രതിനിധികളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. വ്യവസായാവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കേണ്ട പ്രത്യേക തരം ഡീസൽ വാഹനങ്ങളിൽ ഉപയോഗിച്ചാലുണ്ടാകാവുന്ന തീപിടിത്ത സാധ്യതയും അന്തരീക്ഷ മലിനീകരണവും കണക്കിലെടുത്താണ് നടപടി. ഇന്ധന വിലയിലെ ചെറിയ ലാഭം മുന്നിൽ കണ്ടുള്ള വാഹന ഉടമകളുടെ ഈ പ്രവൃത്തി മൂലം യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. വ്യാജ ഇന്ധനം ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങളെ നിരീക്ഷിച്ച് രജിസ്ട്രേഷനും പെർമിറ്റും റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികളെടുക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ ഗതാഗതഗത കമീഷണറോട് മന്ത്രി നിർദേശിച്ചു.
ENGLISH SUMMARY: Strict check to curb counterfeit diesel use: Antony Raju
YOU MAY ALSO LIKE THIS VIDEO