Site iconSite icon Janayugom Online

കര്‍ശന നിരീക്ഷണം വേണം: ലോകാരോഗ്യസംഘടന

ഇന്ത്യയില്‍ മൂന്നാമത്തെ വാനര വസൂരി കേസ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ രോഗവ്യാപനം തടയാന്‍ നിരീക്ഷണം ശക്തിപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന.
വാനര വസൂരിയുടെ വ്യാപനതോത് ഉയര്‍ന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ ഉറപ്പാക്കുന്നതിനായി ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പൊതുസമൂഹത്തെ രോഗവ്യാപനത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി നിരീക്ഷണം ശക്തമാക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ കിഴക്കന്‍ ഏഷ്യാ റീജിയണല്‍ വിഭാഗം മേധാവി പൂനം ഖേത്രപാല്‍ സിങ് ആവശ്യപ്പെട്ടു. സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരിലാണ് വാനര വസൂരി നിലവില്‍ പ്രധാനമായും കണ്ടുവരുന്നത്. എന്നാല്‍ ഇത് മറ്റുള്ളവരിലേക്ക് പടരുന്നതിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും രോഗപ്രതിരോധത്തിനായി കൂട്ടായ ശ്രമം ആവശ്യമാണെന്നും അവര്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Strict sur­veil­lance need­ed: WHO

You may like this video also

Exit mobile version