Site iconSite icon Janayugom Online

ആർബിഐ ക്ഷണിച്ചു വരുത്തിയ സമരം: മന്ത്രി വി എൻ വാസവൻ

ആർബിഐ ക്ഷണിച്ചുവരുത്തിയ സമരമാണ് സഹകാരികളുടേതെന്ന് മന്ത്രി വി എൻ വാസവൻ. സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം റിസർവ് ബാങ്കിനു മുന്നിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ആവശ്യങ്ങളോ ആർബിഐയുടെ ദയാദാക്ഷണ്യങ്ങളോ ഒന്നുമല്ല ഈ സമരത്തിൽ ഉയർത്തിയിട്ടുള്ള മുദ്രാവാക്യം. കേന്ദ്രനയങ്ങൾ സഹകരണ മേഖലകളെ തകർക്കുന്ന തരത്തിലുള്ളതാണ്. അതുപോലെ തന്നെ ആർബിഐ നിയമവിരുദ്ധമായി പ്രസിദ്ധീകരിച്ച നോട്ടീസ് ഇടപാടുകാരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അതൊക്കെയും തിരുത്തുക എന്ന ആവശ്യങ്ങളാണ് സമരത്തിന് ആധാരം.

സാധാരണ സമരമുഖങ്ങളിലേക്ക് വരുമ്പോൾ സാമ്പത്തിക ആവശ്യങ്ങളോ മറ്റ് കാര്യങ്ങളോ ആവശ്യപ്പെടാറുണ്ട്. ഇവിടെ അതിൽ നിന്നുമെല്ലാം വ്യത്യസ്തമായി തെറ്റായ നടപടികൾ തിരുത്തുക എന്ന സുപ്രധാന ആവശ്യമാണ് ഉന്നയിക്കുന്നത്. റിസർവ് ബാങ്ക് നൽകിയ പത്ര പരസ്യങ്ങളിൽ ചൂണ്ടിക്കാട്ടിയ ആവശ്യങ്ങൾ അടിസ്ഥാനരഹിതവും യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തവയുമാണ്. ഈ തീരുമാനങ്ങളെല്ലാം സഹകരണമേഖലകളെ തകർക്കാനുള്ള തീരുമാനങ്ങളാണെന്നും മന്ത്രി പറഞ്ഞു. കരകുളം കൃഷ്ണപിള്ള അധ്യക്ഷനായി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ യോഗത്തിൽ സംസാരിച്ചു.

eng­lish sum­ma­ry; Strike called by RBI: Min­is­ter VN Vasavan

you may also like this video;

Exit mobile version