Site icon Janayugom Online

എസ്‌ബിഐയില്‍ 30ന് പണിമുടക്ക്

SBI

എസ്‌ബിഐ കേരള സര്‍ക്കിളില്‍ ഈ മാസം 30ന് പണിമുടക്ക് നടത്താന്‍ ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍(ടിഎസ്ബിഇഎ-എഐബിഇഎ) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. പുതിയ വിപണന ‑വില്പന പദ്ധതി പിൻവലിക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, സമരം ചെയ്ത ടിഎസ്ബിഇഎ അംഗങ്ങള്‍ക്കെതിരായ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

Eng­lish Sum­ma­ry: Strike in SBI on 30

You may also like this video 

Exit mobile version