Site icon Janayugom Online

എസ്ബിഐയിൽ 24ന് പണിമുടക്ക്

എസ്ബിഐയിൽ ബാങ്കിങ് സേവനങ്ങളെ തകിടം മറിക്കും വിധമുള്ള വില്പന — വിപണന പദ്ധതി പിൻവലിക്കുക, ജീവനക്കാരുടെ ഒഴിവുകൾ നികത്തുക, ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുക, അന്തസുള്ള തൊഴിൽ- ജീവിത സാഹചര്യങ്ങളും മൂല്യാധിഷ്ഠിത തൊഴിൽശക്തി സൗഹൃദ നയങ്ങളും ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ (എഐബിഇഎ) നേതൃത്വത്തില്‍ 24ന് എസ്ബിഐ കേരള സര്‍ക്കിളില്‍ ജീവനക്കാര്‍ പണിമുടക്കും.

പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഇന്നലെ കേന്ദ്ര റീജണൽ കമ്മിഷണറുടെ ആഭിമുഖ്യത്തിൽ നടന്ന അനുരഞ്ജന ചർച്ച ഫലം കണ്ടില്ല. ശാഖകളുടെ സുഗമമായ പ്രവർത്തനത്തെയും ജീവനക്കാരുടെ തൊഴിൽ- ജീവിത സന്തുലനത്തെയും ഇടപാടുകാർക്ക് ലഭിക്കേണ്ട സേവനങ്ങളുടെ ഗുണനിലവാരത്തെയും, മൊത്തത്തിൽ ബാങ്കിന്റെ പ്രതിച്ഛായയെയും ഏറെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ നീക്കങ്ങളെന്ന് ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ എസ് കൃഷ്ണ ചൂണ്ടിക്കാട്ടി. അപ്രായോഗികവും അശാസ്ത്രീയവുമായ ഈ വിപണന ‑പരിഷ്കാരത്തിൽ നിന്ന് ബാങ്ക് ഉടൻ പിൻമാറണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

Eng­lish Summary:Strike on 24th in SBI
You may also like this video

Exit mobile version