Site iconSite icon Janayugom Online

നീതിക്കായുള്ള പോരാട്ടത്തില്‍ നിന്ന് പിന്മാറിയിട്ടില്ല; ജോലിക്കൊപ്പം സമരം തുടരും: സാക്ഷി മാലിക്

ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിൽനിന്ന് പിൻമാറിയെന്ന വാർത്ത തെറ്റാണെന്ന് സാക്ഷി മാലിക്. ജോലി ചെയ്യുന്നതിനോടൊപ്പം സമരവും തുടരുമെന്ന്  സാക്ഷി ട്വിറ്ററിൽ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്  ഷായുമായുള്ള കൂടികാഴ്ചക്ക് ശേഷം  സാക്ഷി മാലിക് റെയിൽവേയിലെ ജോലിയിൽ തിരികെ പ്രവേശിച്ചത്. ഇതോടെ സാക്ഷി മാലിക് സമരത്തിൽ നിന്ന് പിൻവാങ്ങിയെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു.

തുടർന്നാണ് “നീതിക്കായുള്ള പോരാട്ടത്തിൽ ഞങ്ങളാരും പിന്മാറിയിട്ടില്ല, ഞങ്ങൾ പിന്മാറുകയുമില്ല. സത്യാഗ്രഹത്തോടൊപ്പം റെയിൽവേയിലെ എന്റെ ഉത്തരവാദിത്തവും ഞാൻ നിറവേറ്റുകയാണ്. നീതി ലഭിക്കും വരെ ഞങ്ങളുടെ പോരാട്ടം തുടരും. ദയവു ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്,’ എന്ന വിശദീകരണം സാക്ഷി മാലിക് ട്വീറ്റിൽ നൽകിയത്.

നോർത്തേൺ റെയില്‍വേയില്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് സാക്ഷി മാലിക്. ശനിയാഴ്ചയാണ് സാക്ഷിയും ബജ്റംഗ് പൂനിയയും ഷായെ കണ്ടത്. സരമത്തില് നിന്നും ഒരടി പിന്നോട്ടില്ലെന്നും  തെറ്റായ വാറത്തകൾ പ്രചരിപ്പിക്കരുതെന്നും സാക്ഷി പറഞ്ഞു.

Eng­lish Summary:Strike will con­tin­ue with work: Sak­shi Malik
You may also like this video

Exit mobile version