Site icon Janayugom Online

റഷ്യ തടവിലാക്കിയ ഉക്രെയ്ൻ പട്ടാളക്കാരന്റെ ഞെട്ടിക്കുന്ന ചിത്രം പുറത്ത്, നേരിട്ടത് കൊടിയ പീഡനം

റഷ്യ തടവിലാക്കിയ ഉക്രെയ്ൻ പട്ടാളക്കാരന്റെ പുറത്തുവന്ന ചിത്രം ഞെട്ടിക്കുന്നത്. മരിയുപോൾ ഉപരോധസമയത്ത് റഷ്യ തടവിലാക്കിയ സൈനികൻ മിഖൈലോ ഡയാനോവിന്റെ തീരെ ക്ഷീണിതനായ ചിത്രമാണ് പുറത്തുവന്നത്. റഷ്യൻ ജയിലിൽ അദ്ദേഹം കൊടിയ പീഡനമാണ് അനുഭവിച്ചതെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്.

ഈ വർഷം ആദ്യം മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ ഫാക്ടറി പ്രതിരോധിക്കാൻ പോരാടുന്നതിനിടെയാണ് സൈനികനായ മിഖൈലോ ഡയാനോവ് റഷ്യയുടെ പിടിയിലായത്. ബുധനാഴ്ച രാത്രി മോചിപ്പിച്ച 205 ഉക്രെയിനിയൻ യുദ്ധത്തടവുകാരിൽ അദ്ദേഹത്തെയും മോചിപ്പിച്ചിരുന്നു. ഈ ആഴ്‌ച റഷ്യയിലെ പ്രധാന തടവുകാരുമായുള്ള കൈമാറ്റത്തിന്റെ ഭാഗമായാണ് ഇദ്ദേഹം മോചിപ്പിക്കപ്പെട്ടത്.

മേയിൽ, മരിയുപോളിലെ വ്യാവസായിക സൈറ്റിന്റെ റഷ്യൻ ഉപരോധത്തിനിടെ ഡയാനോവിന്റെ ചിത്രം പുറത്തുവന്നിരുന്നു. അതിൽ ക്ഷീണിതനും ഷേവ് ചെയ്യാത്തനിലയിലുമായിരുന്നു എങ്കിലും താരതമ്യേന ഭേദപ്പെട്ട നിലയിലായിരുന്നു അദ്ദേഹം. എന്നാൽ ഏറ്റവും പുതിയ ഫോട്ടോയിൽ, ഡയനോവിന്റെ കൈയിലും മുഖത്തും മുറിവേറ്റ പാടുകൾ നിറഞ്ഞ്, മെലിഞ്ഞൊട്ടിയ നിലയിലാണ്.

മോചിപ്പിക്കപ്പെട്ട സൈനികനെ സുഹൃത്തുക്കളോടും ബന്ധുക്കളോടും ഒപ്പം ചെർണിഹിവിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടർന്ന് കൈവ് മിലിട്ടറി ആശുപത്രിയിലേക്ക് മാറ്റി. അവിടെ അദ്ദേഹം ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും ദീർഘകാല ചികിത്സ ആവശ്യമാണെന്നും സഹോദരി പറഞ്ഞു.

Eng­lish Sum­ma­ry: Strik­ing pho­tos show Mar­i­upol sol­dier before and after Russ­ian captivity
You may also like this video

Exit mobile version