Site iconSite icon Janayugom Online

​ഖത്തറിൽ ശക്തമായ പൊടിക്കാറ്റ്; വാഹന യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

​ഖത്തറിൽ ശക്തമായ പൊടിക്കാറ്റ്. തലസ്ഥാന നഗരിയായ ദോഹ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാവിലെ മുതൽ പൊടിക്കാറ്റ് വീശിയടിച്ചു. വക്റ, ദുഖാൻ, മിസൈമീർ, അൽഖോർ, തുമാമ, ലുസൈൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ദിക്കുകളിൽ രാവിലെ മുതൽ പൊടിക്കാറ്റ് അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. പൊടിപടലങ്ങൾ കാരണം കാഴ്ച പരിധി ഒരു കിലോമീറ്ററിൽ താഴെയായി കുറഞ്ഞു.

തണുപ്പിൽ നിന്നും ചൂടിലേക്കുള്ള കാലാവസ്ഥാ മറ്റത്തിന് മുന്നോടിയായാണ് പൊടിക്കാറ്റിന്റെയും വരവ്. ഒരാഴ്ചവരെ കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങളും വാഹന യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Exit mobile version