Site icon Janayugom Online

ജപ്പാനില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

കിഴക്കന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പടുത്തിയ ഭൂചലനത്തില്‍ തലസ്ഥാനമായ ടോക്കിയോയെ പൊലും പിടിച്ചുകുലുക്കി. ഭൂചനലത്തെ തുടര്‍ന്ന് പല ഭാഗങ്ങളിലും സുനാമി മുന്നറിയിപ്പും നല്‍കിയതായി ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഫുകുഷിമ മേഖലയില്‍ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. നാശനഷ്ടമോ ആര്‍ക്കും പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാൽ ടോക്കിയോ നഗരത്തില്‍ വൈദ്യുതി മുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.

വടക്കുകിഴക്കൻ മേഖലയിൽ 156,000 വീടുകളില്‍ വൈദ്യുതി ഇല്ലെന്ന് റീജിയണൽ എനർജി കമ്പനിയായ തോഹോകു ഇലക്ട്രിക് പവർ പറഞ്ഞു. അതേസമയം സ്ഥിതിഗതികൾ സംബന്ധിച്ച് സർക്കാർ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ മാധ്യമങ്ങളോട് പറഞ്ഞു. സുനാമി മുന്നറിയിപ്പുള്ളതിനാല്‍ ഫുകുഷിമ ആണവനിലയത്തിലെ പ്രവർത്തനങ്ങൾ പരിശോധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

Eng­lish Summary:Strong earth­quake in Japan; Tsuna­mi Warning
You may also like this video

Exit mobile version