ഇല്ലിനോയിസിലും ടെന്നിസിലും ശക്തമായ ചുഴലിക്കൊടുങ്കാറ്റ് വീശിയടിക്കുന്നതിനെ തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. ഇതുവരെ 74 മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനങ്ങള്‍ക്ക് ഫെഡറല്‍ സഹായം നല്‍കാനാണ് തീരുമാനം. തുടര്‍ന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി (FEMA) ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഇല്ലിനോയിസ്, മിസൗറി, അര്‍ക്കന്‍സാസ്, കെന്റക്കി, ടെന്നിസി സംസ്ഥനങ്ങളിലാണു കനത്ത നാശനഷ്ടമുണ്ടായത്.
ENGLISH SUMMARY:Strong hurricane; Joe Biden declares state of emergency
You may also like this video