Site iconSite icon Janayugom Online

സുധാകരന്‍റെ പട്ടി പ്രയോഗത്തില്‍ കടുത്ത പ്രതിഷേധം : കെപിസിസി പ്രസിഡന്‍റിനെ നിലയ്ക്കുനിര്‍ത്തണമെന്ന് മുസ്ലീലീഗ്

കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ കോണ്‍ഗ്രസ് നിലയ്ക്കുുനിര്‍ത്തണമെന്ന് മുസ്ലീലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഏത് നേതാവായാലും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ(എം) സംഘടിപ്പിക്കുന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കുമന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി പ്രതികരിച്ചിരുന്നു. ഇതിനെകുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ യുഡിഎഫ് എടുത്ത തീരുമാനം അവിടെ തന്നെ ഉണ്ടെന്നും ആ തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

വരുന്ന ജന്മം പട്ടി ആണെങ്കില്‍ ഇപ്പോഴേ കുരയ്ക്കണോ എന്നുമാണ് കെ.സുധാകരന്‍ പ്രതികരിച്ചത്. ഈ അഭിപ്രായ പ്രകടനത്തെയാണ് പി എംഎ സലാം അതൃപ്തി പ്രകടിപ്പിച്ചത്. ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമാണെന്നും പിഎംഎ സലാം പറഞ്ഞു. സിഎഎ വിഷയത്തില്‍ നിന്ന് വ്യത്യസ്തമാണ് പലസ്തീന്റെ ഐക്യദാര്‍ഢ്യം. സിപിഎഐമ്മുമായി രാഷ്ട്രീയ വേദിയല്ല പങ്കിടുന്നത്. സിപിഐ എം പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ലീഗിന്റെ തീരുമാനം നാളെയുണ്ടാകുമെന്നും സലാം പറഞ്ഞു.

ഇടതുമുന്നണി രാഷ്ട്രീയവുമായോ കേരളത്തിലെ തിരഞ്ഞെടുപ്പുമായോ ബന്ധപ്പെട്ട വിഷയമല്ല ഇതെന്നും മനസാക്ഷിയുള്ള മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ സാമുദായിക താത്പര്യമില്ല. ഇതൊരു മനുഷ്യവകാശ പ്രശ്‌നമാണ്. ഓരോ ദിവസവും എത്ര കുഞ്ഞുങ്ങളാണ് അവിടെ മരിച്ചുവീഴുന്നത്. ഇത് ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ പ്രശ്‌നമല്ല.

ഒരു ജനവിഭാഗത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ലോകം മുഴുവന്‍ അതിനെ എതിര്‍ക്കുകയാണ്. കടുംകൊല ചെയ്യുന്ന ഇസ്രയേലില്‍ പോലും ഇതിനെതിരേ പ്രകടനം നടക്കുന്നുണ്ട്. ലോകമനസാക്ഷിയുടെ കൂടെ ഞങ്ങളും നില്‍ക്കുകയാണ്’, അദ്ദേഹം വ്യക്തമാക്കി. പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് എന്തുകൊണ്ടു പരിപാടികള്‍ സംഘടിപ്പിക്കുന്നില്ലെന്ന് അവര്‍തന്നെ പറയണമെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Summary: 

Strong protest over Sud­hakaran’s use of dog: Mus­lim League wants to keep KPCC president

You may also like this video:

Exit mobile version