മലയോര മേഖലയിലൂണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു. കാളികാവ് പൊലീസ് സ്റ്റേഷനു സമീപത്തെ മദാരി അസർ ബാബുവിന്റെ വീടിനു മുകളിലാണ് വൻമരം കടപുഴകി വീണത്. വീടിന്റെ ഓടുകളും പട്ടികയും കഴുക്കോലും ഉൾപ്പെടെ പൂർണമായി തകർന്നിട്ടുണ്ട്. വീടിനുള്ളിൽ ഉണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. റബർ, കമുക് തുടങ്ങിയ വിളകളും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അടയ്ക്കാകുണ്ട്, പുറ്റമണ്ണ ഭാഗങ്ങളിൽ മരം വീണ് റോഡ് ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ഏറെ വൈകിയും കാളികാവ് ചോക്കാട് പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനായില്ല.
മലയോര മേഖലയിൽ ശക്തമായ കാറ്റും മഴയും; മരം വീണ് വീട് തകർന്നു

