Site iconSite icon Janayugom Online

അതിശക്തമായ കാറ്റുും മഴയും; തട്ടുകട ദേഹത്തേക്ക് മറിഞ്ഞ് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം

അതിശക്തമായ കാറ്റിലും മഴയിലും തട്ടുകട ദേഹത്തേക്ക് മറിഞ്ഞുവീണ് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം. ആലപ്പുഴ ബീച്ചില്‍ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. പള്ളാത്തുരുത്തി രതിഭവനില്‍ നിത്യയാണ്(18) മരിച്ചത്. കനത്ത മഴയ്ക്കൊപ്പം അതിശക്തമായ കാറ്റും ഉണ്ടായിരുന്നു. മഴയില്‍നിന്ന് രക്ഷപ്പെടാനായാണ് നിത്യയും സുഹൃത്ത് ആദര്‍ശും അരികിലുള്ള ബജിക്കടയുടെ അടുത്ത് പോയിനിന്നത്. ശക്തമായ കാറ്റില്‍ ബജിക്കട മറിഞ്ഞ് നിത്യയുടെയും ആദര്‍ശിന്റെയും ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടനെതന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും നിത്യയെ രക്ഷിക്കാനായില്ല.

Exit mobile version